തൃശ്ശൂര്‍ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 5നാണ് കുന്നത്തങ്ങാടി സ്വദേശിനി വല്‍സല(63)മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
ഇവരെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറടക്കം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 10 പേര് ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്കി. ഈ മാസം 21 വരെയാണ് ക്വാറന്റൈന് നിര്‍ദേശിച്ചിരിക്കുന്നത്. ജൂലൈ 7ന് നടന്ന സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തവരും ക്വാറന്റൈനില്‍ പ്രവേശിക്കണം.