Skip to main content

എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പി.കെ ബാലകൃഷ്ണനാണ്(79) കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സ്വകാര്യ ബാങ്കിലും പൊതുമേഖലാ ബാങ്കിലുമടക്കം പലയിടത്തും ഇദ്ദേഹം പോയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരണം സംഭവിച്ച ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.