Skip to main content

മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രണ്ട് പ്രതികള്‍ ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഫ്‌ളാറ്റിലെ പരിശോധന ഒന്നര മണിക്കൂര്‍ നീണ്ടു. എം.ശിവശങ്കര്‍ ആറാം തീയതി വരെ ഫ്‌ളാറ്റില്‍ വന്നിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ വെളിപ്പെടുത്തി.