Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ് ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം ആന്വേഷിക്കും. എന്‍.ഐ.എ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പിയാണ് രാധാകൃഷ്ണ പിള്ള. കേസ് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്. 

കളിയിക്കാവിള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണ പിള്ള. ഈ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുന്നിതനായി ഇപ്പോള്‍ ചെന്നൈയിലാണ് അദ്ദേഹം ഉള്ളത്. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം കേസിലെ തുടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കും. എന്‍.ഐ.എ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുക.