Skip to main content

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ നീക്കി. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ് എം.ശിവശങ്കറിന്റെ സ്ഥാനചലനം. പുതിയ ഐ.ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിലുണ്ട്.