യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത് ദുബായിലെ വ്യാപാരിയായ ഫാസില്‍. ഭക്ഷണ സാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന. സരിത്ത് വിമാനത്താവളത്തില്‍ നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല.
പുറത്തു നിന്നുള്ള ഒരാള്‍ എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യവും ബാക്കി നില്ക്കുന്നു. ഇതു സംബന്ധിച്ച് ദുബായ് കേന്ദ്രീകരിച്ച് കസ്റ്റംസ് സംഘം വിവരങ്ങള്‍ തേടുന്നതായാണ് സൂചന.