മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കറിനെ മാറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. മീര്‍ മുഹമ്മദ് ഐ.എ.എസിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐ.ടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കര്‍ തുടരും.