Skip to main content

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് തെരുവിലിറങ്ങിയ ആളെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. സൗദി അറേബ്യയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയവെ വീട്ടുകാരുമായി വഴിക്കിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് ഊന്നുകല്‍ സ്വദേശിയായ ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

നഗരത്തില്‍ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് ക്വാറന്റൈനിലുള്ള ആളാണന്ന് മനസ്സിലായത്. ആശുപത്രിയില്‍ പോവാനുള്ള പോലീസിന്റെ നിര്‍ദേശം ഇയാള്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് പോലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടുപോകാന്‍ നോക്കിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഇയാളെ കൈകാലുകള്‍ ബന്ധിച്ചാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയത്.