സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 37, കണ്ണൂര്‍ 35, പാലക്കാട് 29, പത്തനംതിട്ട 22, ആലപ്പുഴ 20, തൃശ്ശൂര്‍ 20, തിരുവനന്തപുരം 16, കൊല്ലം 16, കാസര്‍കോട് 14, എറണാകുളം 13, കോഴിക്കോട് 8, കോട്ടയം 6, ഇടുക്കി 2, വയനാട് 2 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ 152 പേര് വിദേശത്ത് നിന്നും 52 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എറണാകുളം 5, തിരുവനന്തപുരം 4, തൃശ്ശൂര്‍ 3, കൊല്ലം 2, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ഇതുകൂടാതെ കണ്ണൂര്‍ 11 ഡി.എസ്.സിക്കാര്‍ക്കും 4 സി.ഐ.എസ്.എഫുകാര്‍ക്കും തൃശ്ശൂര്‍ 4 ബി.എസ്.എഫ്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് 209 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 44, കൊല്ലം 38, ആലപ്പുഴ 36, പത്തനംതിട്ട 20, കണ്ണൂര്‍ 16(മലപ്പുറം 1, കോഴിക്കോട് 1), തിരുവനന്തപുരം 15 (കൊല്ലം 3, പാലക്കാട് 1, മലപ്പുറം 1), തൃശ്ശൂര്‍ 10, കോട്ടയം 9, എറണാകുളം 7, മലപ്പുറം 6( കോട്ടയം 1), കാസര്‍കോട് 6, ഇടുക്കി 2 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. 2129 പേരാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികില്‍സയിലുള്ളത്. 3048 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 1,77,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2915 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16,18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15,16), പിറവം (17), പൈങ്ങോട്ടൂര്‍(5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6,7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
7 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം(കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8) എന്നിവയെയാണ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 135 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.