കാക്കനാട് ചിറ്റേത്തുകരയില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനോട് നൂറ് മീറ്റര്‍ അകലെയുള്ള വീടിന്റെ പുറക് വശത്ത് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് പാമ്പിനെ പിടികൂടിയത്. ശേഷം ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ എത്തുന്നത് വരെ കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് പാമ്പിനെ. ഏകദേശം പത്തടിയോളം നീളമുണ്ട്. ഇതിന് മുമ്പ് മൂന്ന് തവണ ഈ പ്രദേശത്ത് നിന്നും മലമ്പാമ്പിനെ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും പാമ്പ് വന്നേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.