Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ച തങ്കപ്പന്‍(76) കൊവിഡ് ബാധിതനായിരുന്നു എന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം മരിച്ചത്. 

27നാണ് നെട്ടയം സ്വദേശിയായ തങ്കപ്പന്‍ മുംബൈയില്‍ നിന്നെത്തിയത്. കേരളത്തിലെത്തിയപ്പോള്‍ തന്നെ തങ്കപ്പന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 27 ന് രാത്രി ഇദ്ദേഹം മരിച്ചു. 

സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത് 27ന് തന്നെയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരിശോധനാഫലം വന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.