Skip to main content

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍ 26, തൃശ്ശൂര്‍ 17, കൊല്ലം 10, ആലപ്പുഴ 10, തിരുവനന്തപുരം 9, എറണാകുളം 7, കോഴിക്കോട് 7, കാസര്‍കോട് 6, കോട്ടയം 5, മലപ്പുറം 5, വയനാട് 5, ഇടുക്കി 4, പാലക്കാട് 4, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ 68 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാല് പേര്‍ക്കും തിരുവനന്തപുരം 1, ആലപ്പുഴ 1, തൃശ്ശൂര്‍ 1, കണ്ണൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍. 

കോഴിക്കോട് 7(പാലക്കാട് 1), ഇടുക്കി 6, ആലപ്പുഴ 5, കോട്ടയം 5, തൃശ്ശൂര്‍ 5, കാസര്‍കോട് 5, പാലക്കാട് 3, പത്തനംതിട്ട 2, തിരുവനന്തപുരം 1, എറണാകുളം(കോട്ടയം) 1, വയനാട് 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 2150 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. 

1,75,734 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവായി. 

ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി(കണ്ടെയ്‌ന്മെന്റ് സോണ്‍ വാര്‍ഡ് 36), പള്ളിക്കത്തോട്(8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം(എല്ലാ വാര്‍ഡുകളും), ആലങ്കോട്(എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1,2,3,50,51 എന്നീ വാര്‍ഡുകളൊഴികെ). മാറഞ്ചേരി(എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍(1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ്(8), കൊച്ചി കോര്‍പ്പറേഷന്‍(67), എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. നിലവില്‍ ആകെ 124 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.