Skip to main content

സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 47, പാലക്കാട് 25, തൃശ്ശൂര്‍ 22, കോട്ടയം 15, എറണാകുളം 14, ആലപ്പുഴ 13, കൊല്ലം 12, കണ്ണൂര്‍ 11, കാസര്‍കോട് 11, കോഴിക്കോട് 8, പത്തനംതിട്ട 6, വയനാട് 5, തിരുവനന്തപുരം 4, ഇടുക്കി 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 118 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. മലപ്പുറം 10, കൊല്ലം 2, എറണാകുളം 1, തൃശ്ശൂര്‍ 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. 

102 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. മലപ്പുറം 22(പാലക്കാട് 2, ഇടുക്കി 1), പത്തനംതിട്ട 17, കണ്ണൂര്‍ 15(പാലക്കാട് 1, തൃശ്ശൂര്‍ 1), കൊല്ലം 14, കോട്ടയം 7, തൃശ്ശൂര്‍ 6, ആലപ്പുഴ 5, കാസര്‍കോട് 5, തിരുവനന്തപുരം 4(ആലപ്പുഴ 1), ഇടുക്കി 4, പാലക്കാട് 2, എറണാകുളം(കൊല്ലം) 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉള്ളത്. 2108 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.

വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 281 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4032 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 44,129 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 42,411 സാമ്പിളുകള്‍ നെഗറ്റീവായി. 

പാലക്കാട് ജില്ലയിലെ പറളി(കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും) ഇന്ന് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി.

4 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല(1,2,3,4,5,6,10,11,12,13,14,15,16,17), തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍(2,3,4,5,6), ചാവക്കാട് മുന്‍സിപ്പാലിറ്റി(3,4,8,19,20,29,30) എന്നിവയെയാണ് ഒഴിവാക്കിയത്. ആകെ 11 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.