Skip to main content

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം 16, കൊല്ലം 16, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 7, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 5, കൊല്ലം 2, കോട്ടയം 1, മലപ്പുറം 1, കണ്ണൂര്‍ 1(സി.ഐ.എസ്.എഫുകാരന്‍) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും മൂന്ന് പേര്‍ ആര്‍മി ഡി.എസ്.സി ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ രണ്ട് പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.  

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ ഇരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 18(പാലക്കാട് 2, കോഴിക്കോട് 1), തൃശ്ശൂര്‍ 15, കൊല്ലം 10, കോഴിക്കോട് 10, ഇടുക്കി 5, കോട്ടയം 2, കണ്ണൂര്‍(കാസര്‍കോട് 1) 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. 1,846 പേരാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉള്ളത്. 2,006 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2,397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 5,859 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റ് സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി.നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4,510 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 43,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 41,569 സാമ്പിളുകള്‍ നെഗറ്റീവായി. 

ഇന്ന് 2 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത്(2) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (വാര്‍ഡ് 2) കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 114 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.