Skip to main content

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് കീഴടങ്ങിയത്. അന്‍വര്‍ അലി എന്ന ആള്‍ക്ക് വേണ്ടിയാണ് വിവാഹാലോചന നടത്തിയതെന്ന് അബ്ദുള്‍ സലാം പറഞ്ഞു. ഇനി മുഖ്യപ്രതി അന്‍വര്‍ അടക്കമുള്ള മൂന്ന് പേരെ കണ്ടെത്താനുണ്ട്. 

ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയിരുന്നു എന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അബ്ദുള്‍ സലാം മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷംനയെ നേരത്തെ പരിചയമില്ലെന്നും ഇയാള്‍ പറഞ്ഞു.