Skip to main content

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഇവര്‍ വിവാഹാലോചനയുമായി എത്തിയാണ് കുടുംബവുമായി ബന്ധമുണ്ടാക്കിയത്. കോഴിക്കോട് സ്വദേശികള്‍ എന്ന് പരിചയപ്പെടുത്തി ജൂണ്‍ മൂന്നിനാണ് പ്രതികള്‍ കല്യാണലോചനയുമായി വീട്ടിലെത്തിയത്. പരാതിപ്പെട്ടതും സംഭവം വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിന് ഇരകള്‍ ആവാതിരിക്കാനാണെന്ന് ഷംന പറഞ്ഞു.

മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോ എടുത്തിരുന്നു. പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.