Skip to main content

സംസ്ഥാനത്ത് കൊറോണബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇതോടെ കേരളത്തില്‍ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22 ആയി. കൊല്ലത്ത് ഇത് രണ്ടാമത്തെ കൊവിഡ് മരണമാണ്.

17-ാം തീയതിയാണ് വസന്തകുമാറിന് കൊറോണ സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ഈ മാസം പത്തിന് കേരളത്തിലെത്തി ക്വാറന്റൈനില്‍ കഴിയവെയാണ് പനി ബാധിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ഇദ്ദേഹത്തിനായി കൊച്ചിയില്‍ നിന്ന് 62,000 രൂപ വിലയുള്ള ജീവന്‍രക്ഷാ മരുന്ന് എത്തിച്ചിരുന്നു.