Skip to main content

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് 35,400 രൂപയായി. ഗ്രാമിന് 4,425 രൂപയാണ് സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച വൈകിട്ട് 120 രൂപ കൂടി റെക്കോര്‍ഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്‍ധിച്ചത്. 

ഈ വര്‍ഷം മാത്രമാണ് സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില. കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണം.