Skip to main content

പ്രവാസികള്‍ അതിഥി തൊഴിലാളികള്‍ അല്ലെന്നും അതിനാല്‍ അവര്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി കെ.ഇളങ്കോവന്‍ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടി ആയാണ് നോര്‍ക്ക സെക്രട്ടറി സര്‍ക്കാരിന് വേണ്ടി ഉത്തരവിറക്കിയത്. 

പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നോര്‍ക്ക ഉത്തരവിറക്കിയത്. പ്രവാസികളും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.