Skip to main content

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. തൃശൂരിലെ ജൂബിലി ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് വിവരം. 

നടുവിന് ഒരു ശസ്ത്രക്രിയക്കായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്നുവെന്നും തുടര്‍ന്ന് നില വഷളാവുകയായിരുന്നു. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'അയ്യപ്പനും കോശിയും' എഴുതി സംവിധാനം ചെയ്തത് സച്ചിയാണ്. പൃഥ്വിരാജ് ചിത്രം 'ഡ്രൈവിംഗ് ലൈസെന്‍സ്' രചിച്ചതും സച്ചി ആയിരുന്നു.

2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.