സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് 8, എറണാകുളം 7, തൃശ്ശൂര്‍ 7, പാലക്കാട് 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പത്തനംതിട്ട 2, ഇടുക്കി 2, കൊല്ലം 1, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇവരില്‍ 23 പേര് വിദേശത്ത് നിന്നും 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാതെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശ്ശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് 27, തൃശ്ശൂര്‍ 7, മലപ്പുറം 5, തിരുവനന്തപുരം 3, ആലപ്പുഴ 3(ഒരു തിരുവനന്തപുരം സ്വദേശി), എറണാകുളം 3(ഒരു തൃശ്ശൂര്‍ സ്വദേശി, ഒരു കോഴിക്കോട് സ്വദേശി), കോട്ടയം 2, ഇടുക്കി 2, കണ്ണൂര്‍ 2, വയനാട് 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് ഇന്ന് ചികില്‍സാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 1,101 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,40,744 പേര് വീട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2023 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുതുതായി 6 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളെയാണ് ഇന്ന് ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയത്. കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടിയെ ഇന്ന് ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 122 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.