Skip to main content

ഇന്ന് 85 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചികില്‍സയിലിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവായി എന്നും ആരോഗ്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 15, കണ്ണൂര്‍ 14, കോഴിക്കോട് 12, ആലപ്പുഴ 9, കാസര്‍കോട് 9, പാലക്കാട് 8, എറണാകുളം 7, ഇടുക്കി 4, തൃശ്ശൂര്‍ 4, പത്തനംതിട്ട 1, കോട്ടയം 1, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതിന്റെ കണക്കുകള്‍. ഇതില്‍ 53 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയില്‍ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ 10, പാലക്കാട് 9, മലപ്പുറം 7, കാസര്‍കോട് 6, തിരുവനന്തപുരം 4, തൃശ്ശൂര്‍ 3, കോട്ടയം 2, കോഴിക്കോട് 2, പത്തനംതിട്ട 1, ഇടുക്കി 1, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം. 1342 പേരാണ് നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. 1045 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,418 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,33,429 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അല്ലെങ്കില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. 1,989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എയര്‍പോര്‍ട്ട് വഴി 67,364 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക്‌പോസ്റ്റ് വഴി 1,36,735 പേരും റെയില്‍വെ വഴി 26,819 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,32,539 പേരാണ് എത്തിയത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5170 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,09,729 വ്യക്തികളുടെ(സ്വകാര്യ ലാബില്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3223 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 29,790 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 27,899 സാമ്പിളുകള്‍ നെഗറ്റീവായി. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, ഓഗ്മെന്റ് സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി.നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ 1,44,842 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

ഇന്ന് പുതുതായി 2 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശ്ശേരി മുനിസിപ്പാലിറ്റി, കാസര്‍കോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നീ പ്രദേശങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ 117 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.