Skip to main content

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 14, മലപ്പുറം 14, ആലപ്പുഴ 13, പത്തനംതിട്ട 7, എറണാകുളം 5, പാലക്കാട് 5, കൊല്ലം 4, കോഴിക്കോട് 4, കാസര്‍കോട് 4, കോട്ടയം 3, കണ്ണൂര്‍(ഒരാള്‍ മരണമടഞ്ഞു) 3, തിരുവനന്തപുരം 1, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക്(71) കൊറോണ സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശത്ത് നിന്നെത്തിയതാണ്(യു.എ.ഇ 17, കുവൈറ്റ് 12, സൗദി അറേബ്യ 4, ഒമാന്‍ 2, മാലിദ്വീപ് 1). 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് (മഹാരാഷ്ട്ര 16, ഡല്‍ഹി 7, തമിഴ്‌നാട് 3, കര്‍ണാടക 2, ആന്ധ്രാപ്രദേശ് 1, ജാര്‍ഖണ്ഡ് 1, ജമ്മൂകാശ്മീര്‍ 1). 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കൊല്ലം 7, പാലക്കാട് 6, ഇടുക്കി 4, എറണാകുളം 4(ഒരു തിരുവനന്തപുരം സ്വദേശി), തൃശ്ശൂര്‍ 4, കോഴിക്കോട് 2, കണ്ണൂര്‍(ഒരു കാസര്‍കോട് സ്വദേശി) 2, തിരുവനന്തപുരം 1, കോട്ടയം 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്. 999 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 

എയര്‍പോര്‍ട്ട് വഴി 63,513 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക്‌പോസ്റ്റ് വഴി 1,34,120 പേരും റെയില്‍വെ വഴി 25,525 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,24,779 പേരാണ് എത്തിയത്. 

വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 28,356 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്പിളുകള്‍ നെഗറ്റീവായി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റ് സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, പൂള്‍ഡ് സെന്റിനല്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 

ഇന്ന് പുതുതായി 9 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഇന്ന് ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. കാസര്‍കോട് ജില്ലയിലെ പൈവളികെ, പിലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പ്പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പ്പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 128 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.