സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 62 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. തൃശ്ശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വെയര്‍ഹൗസ് ലോഡിംഗ് തൊഴിലാളികളുമാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
തൃശ്ശൂര്‍ 25, പാലക്കാട് 13, കാസര്‍കോട് 10, മലപ്പുറം 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂര്‍ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂര്‍ 8, കാസര്‍കോട് 5 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
ഇതുവരെ 2244 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1258 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ജില്ലയിലെ രണ്ട് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35 പ്രദേശങ്ങളെ ഇന്ന് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 133 ആയി.
സംസ്ഥാനത്ത് 2,18,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 1,922 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നുണ്ട്. ഇതുവരെ 1,03,757 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2,783 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 27,118 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 25,757 സാമ്പിളുകളുടെ ഫലം നെഗറ്റീവായി.