നടിയെ ആക്രമിച്ചകേസില്‍ റിമാണ്ടില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 26 ലേക്ക് മാറ്റി. എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എ്ന്നാല്‍ ഇതില്‍ മറുപടി പറയാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.
ഇത് അഞ്ചാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയെ സമീപിക്കുന്നത്. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷതള്ളിയിരുന്നു.50 കോടിരൂപയുടെ സിനിമാ പദ്ധതികള്‍ അവതാളത്തിലായിരിക്കുയാണെന്നും, താന്‍ ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്.
മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്, മഞ്ജുവിന് എ.ഡി.ജി.പി ബി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും , പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് മുന്‍വൈരാഗ്യം ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
അറസ്റ്റിലായി 60 ദിവസം പിന്നട്ടതോടെയാണ് ദിലീപിന്റെ ഭാഗത്തുനിന്ന് ജാമ്യത്തിനായുള്ള സജീവ നീക്കം നടക്കുന്നത്.