Skip to main content
Kochi

kerala-high-court.jpg.image

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി ചോദിച്ചു.നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകമ്പോഴായായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

 

നാദിര്‍ഷായുടെ മുന്‍കൂര്‍  ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18-ാം തീയതിയിലേക്ക് മാറ്റിയ കോടതി അതുവരെ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശിച്ചു. നാദിര്‍ഷയോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചു.

 

അന്വേഷണ സംഘത്തിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടി ഉന്നയിച്ചത്. ഒരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ഹൈക്കോടതി സുനിയെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോയെന്നും ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പലവാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്ന് നാദിര്‍ഷായുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വാര്‍ത്തകള്‍ പരിധിവിട്ടാല്‍ ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.