കൊറോണ മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ് 2വിന്റെ ഉറവിടം കണ്ടെത്താനായി ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വളരെ മുമ്പേ ആരോപണം ഉന്നയിച്ചിരുന്നു.
വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഞങ്ങള്‍ അടുത്ത ആഴ്ച ഒരു സംഘത്തെ ചൈനയിലേക്ക് അയയ്ക്കുന്നുണ്ട്. അത് വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയില്‍ നമുക്ക് എന്തു ചൊയ്യാനാകുമെന്ന് മനസ്സിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു.