Skip to main content
Kochi

 

nadiesha, dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് ഹൈക്കോടതി മാറ്റി. എന്നാല്‍ അതുവരെ അറസ്റ്റ്  തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി.തന്നെ  അറസ്റ്റ്‌ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്‌.

 

അറസ്റ്റ് തടയണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിക്കാനോ അറസ്റ്റ് പാടില്ലെന്ന് അന്വേഷണ സംഘത്തോട് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസിന് ഉചിതമായ തീരുമാനം കൈകൊള്ളാമെന്നും കോടതി വ്യക്തമാക്കി.

.

ഇതിന് മുന്‍പ് നാദിര്‍ഷായെ ചോദ്യംചെയ്തിരുന്നെങ്കിലും അന്ന് നാദിര്‍ഷാ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് പോലീസ് നിലപാട്.അതിനാല്‍ നാദിര്‍ഷായോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍  അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിച്ചാണ് വരുന്നതെന്നും നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നണ്ട്.

 

എന്നാല്‍ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നുമായിരുന്നു നാദിര്‍ഷായുടെ നിലപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നാദിര്‍ഷാ ഇപ്പോഴുള്ളത്.ചോദ്യം ചെയ്യല്‍ അറസ്റ്റിന് വഴിവച്ചേക്കും എന്ന വാര്‍ത്തനിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ആണോ ആശുപത്രിയില്‍ ചികിത്സതേടിയത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.  

 

ഇതുനുമുമ്പ് നാദിര്‍ഷായെ 13 മണിക്കുര്‍ചോദ്യം ചെയ്തിരുന്നു.