Skip to main content
ഹോസുര്‍

 

ബംഗലൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി ഒരു കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികളും ഉള്‍പ്പെടുന്നു.

 

ഹോസുരിനു സമീപം കാലത്ത് 7.45-നാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

 

ഡി-8 കോച്ചാണ് അപകടത്തില്‍ പെട്ടത്. ഇതിലേക്ക് ഡി-9 കോച്ച് ഇടിച്ചുകയറി. ഡി-എട്ടില്‍ അറുപതോളം മലയാളികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എട്ടു ബോഗികള്‍ പാളം തെറ്റി.

 

അപകടത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേ ഹെല്‍പ്പ്ഡസ്ക് തുറന്നിട്ടുണ്ട്. നമ്പരുകള്‍: എറണാകുളം- 0484 2100317, 8136997773, 9539336040, തിരുവനന്തപുരം- 0471 2321205, 0471 2321237, 09746769960 തൃശൂര്‍- 0487 2424148