Skip to main content
കൊച്ചി

gold നെടുമ്പാശേരിയിലേയും കരിപ്പൂരിലേയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്തിനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. നെടുമ്പാശേരിയില്‍ നാലു കിലോ സ്വര്‍ണ്ണവും കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവും വ്യാഴാഴ്ച രാവിലെ പിടികൂടി. നെടുമ്പാശ്ശേരിയില്‍ കടത്തിന് സഹായിച്ചെന്ന ആരോപണത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ എസ്‌.ഐയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്ളയില്‍ നിന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടിച്ചത്. ഇയാള്‍ കഴിഞ്ഞയാഴ്ച നെടുമ്പാശ്ശേരിയിലൂടെ തന്നെ ആറു കിലോ സ്വര്‍ണ്ണം കടത്തിയതായി അധികൃതര്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ കസ്റ്റഡിയില്‍ എടുത്തത്.

 

കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ ആളെ കണ്ടെത്താനായില്ല. ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണ്ണം കടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്റെ സഹായത്തോടെ ലിഫ്റ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം പുറത്തെത്തിച്ചത്. താത്കാലിക ജീവനക്കാരനെ ചോദ്യം ചെയ്തുവരികയാണ്‌.