മലപ്പുറം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ തവനൂരിലുള്ള ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാനില്ല. വെള്ളിയാഴ്ച രാത്രി വാര്ഡന്മാരുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷം ടെറസിലൂടെ ചാടി അഞ്ചുപേരും പുറത്തുകടന്നതായി കരുതുന്നു. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളെ താമസിപ്പിക്കുന്ന സ്ഥലമാണ് ഒബ്സര്‍വേഷന്‍ ഹോം. മോഷണം അടക്കമുള്ള കേസുകളില്‍ മഞ്ചേരിയിലെ ബാലനീതി ബോര്‍ഡ് ശിക്ഷിച്ചവരാണ് അഞ്ച് പേരും. 12-നും 17-നും ഇടയില്‍ പ്രായമുള്ള ഇവരില്‍ മൂന്ന് പേര് മലയാളികളും മറ്റു രണ്ട് പേര് തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
അനാഥരായ കുട്ടികളെയും മറ്റും താമസിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിനൊപ്പമാണ് ഒബ്സര്‍വേഷന്‍ ഹോം പ്രവര്‍ത്തിക്കുന്നത്.