Skip to main content
തിരുവനന്തപുരം

തിരുവനന്തപുരത്തെ പാറ്റൂരില്‍ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സംസ്ഥാന ലോകായുക്ത ഡിവിഷന്‍ ബഞ്ച് ബുധനാഴ്ച ഉത്തരവിട്ടു. വിഷയത്തില്‍ ലോകായുക്തയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി അഭിഭാഷകന്‍ കെ.ബി പ്രദീപിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

 

ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഫ്ലാറ്റ് നിര്‍മ്മാണമെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആരോപണം.