Skip to main content

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്‌ തമാരശേരി സ്വദേശി നിസാമുദ്ദീന്‍, മമ്പാട് സ്വദേശി അഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ഡോളര്‍ ഒഴിച്ചുള്ള വിദേശ കറന്‍സികളാണ്‌ ഇവരില്‍ നിന്നും പിടിച്ചെടുത്തത്‌. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടികൂടിയത്. ഹവാല ഇടപാടിനു വേണ്ടിയാണ്‌ കറന്‍സി കടത്തുന്നതെന്നാണ്‌ പ്രാഥമിക നിഗമനം. ഇത്തരത്തില്‍ കടത്തുന്ന കറന്‍സികള്‍ സ്വര്‍ണ്ണം വാങ്ങാനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ഒരു കിലോ സ്വര്‍ണ്ണം വാങ്ങിയാല്‍ ഒരു ലക്ഷം രൂപയുടെ ലാഭം ഇതിലൂടെ ലഭിക്കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.