Skip to main content
കൊച്ചി

High Court of Kerala

 

സംസ്ഥാനത്ത് മദ്യലഭ്യത പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മദ്യം ലഭ്യമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ബാറുകള്‍ക്ക് ടുസ്റ്റാര്‍ പദവിയെങ്കിലും വേണമെന്നും ജസ്റ്റിസ് ചിദംബരേശന്‍ പറഞ്ഞു. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു അദ്ദേഹം.

 

54 ബാറുടമകളാണ് ലൈസന്‍സിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസുകള്‍ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റീസ് സി.ടി രവികുമാര്‍ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് വിധി പറയാനിരിക്കേ കേസില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ചിദംബരേശിന്റെ ബഞ്ച് കേസുകള്‍ പരിഗണിക്കുന്നത് ഏറ്റെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ തവമണി വഴി ഹര്‍ജിക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ജഡ്ജി സി.ടി രവികുമാര്‍ ആരോപിച്ചിരുന്നു.