കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിനുള്ളിൽ കടന്ന മോഷ്ടാക്കൾ പണപ്പെട്ടിയാണ് കവർന്നത്. ഭരണി ആഘോഷത്തിന്റെ ഭാഗമായി ലഭിച്ച ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി പല പെട്ടികളാക്കി ഊട്ടുപുരയ്ക്കടുത്ത സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്നു. ഇരുപത് ലക്ഷത്തോളം രൂപയാണ് മോഷണം പോയതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരാണ് മോഷണം വിവരം അറിഞ്ഞത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഊട്ടുപുരയോട് ചേർന്നുള്ള സ്ട്രോംഗ് റൂമിന്റെ ജനലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. 9 ലക്ഷത്തോളം രൂപ സൂക്ഷിക്കാവുന്ന അഞ്ച് പണപ്പെട്ടികൾ കാണായതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.