Skip to main content
കോഴിക്കോട്

gold smuggling

 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യം നേടി ഒളിവില്‍ പോയതായി ഡി.ആര്‍.ഐ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.ആര്‍.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം എ.സി.ജെ.എം കോടതി പ്രതികലള്‍ക്ക് ജാമ്യം നല്‍കിയത്.

 

 

കഴിഞ്ഞ നാല് ആഴ്ചകളിലും പ്രതികള്‍ ഹാജരായിട്ടില്ല. സംസ്ഥാന പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കേണ്ടത്. എന്നാല്‍ പ്രതികളെ കുറിച്ച് വിവരമില്ലെന്നാണ് പോലീസ് പറയുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മുങ്ങിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഷഹബാസിന്റെ വീട്ടില്‍ ഡി.ആര്‍.ഐ പരിശോധന നടത്തി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് അംഗമായ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ നിന്നും ഷഹബാസിന്റെ ആഡംബര കാര്‍ ഡി.ആര്‍.ഐ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.