Skip to main content
കല്‍പ്പറ്റ

thiruvanchoor radhakrishnanവയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. തീയിട്ടതാണോ എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

നോര്‍ത്ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് പരിധിയിലും തോല്‍പെട്ടി വന്യജീവി സങ്കതത്തേിലുമുള്‍പ്പെട്ട വനമാണ് ഞായറാഴ്ച കത്തിനശിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ തുണ്ടകാപ്പ്, ചക്കിണി, കോട്ടിയൂര്‍ , കാരമാട്, പനവല്ലി, സര്‍വാണി തുടങ്ങിയ പ്രദേശങ്ങളിലായി 20 കി.മീ ചുറ്റളവില്‍ 1500ഓളം ഏക്കര്‍ പ്രദേശത്താണ് കാട്ടുതീ പടര്‍ന്നത്. ഒട്ടേറെ ജീവജാലങ്ങള്‍ അഗ്നിക്കിരയായി. ഏതാനും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

 

വയന്നട്ടിലെ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍നിന്നും കണ്ണൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കിയത്. കാട്ടുതീയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം ഏറ്റതാണ് അട്ടിമറി സംശയം ഉയരാന്‍ കാരണമായത്.