Skip to main content
കൊച്ചി

petrol pumpഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ ഫെബ്രുവരി 18, 19 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് നടത്തുന്നത് ഹൈക്കോടതി വിലക്കി. പണിമുടക്കല്‍ സമരത്തിനെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം ഉണ്ടായത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ ഇടക്കാല ഉത്തരവ്.

 

സര്‍ക്കാര്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് എതിരെയായിരുന്നു സമരം. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയിട്ടില്ലെന്നും എന്നാല്‍ അക്കാര്യം പരിഗണനയിലാണെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ ജലീല്‍ കോടതിയെ അറിയിച്ചു. പൊതു താത്പര്യ മുണ്ടെങ്കില്‍ അവശ്യസര്‍വീസായി പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി വിലയിരുത്തി.

 

പെട്രോള്‍ വില്പന നിര്‍ത്തിവച്ചാല്‍ ആംബുലന്‍സുകള്‍ളുള്‍പ്പെടെ ഓടിക്കാനാവാതെ വരും. ഇന്ധനമില്ലാതായാല്‍ ആശുപത്രിയില്‍ പോകാന്‍പോലും ജനത്തിന് വാഹനം കിട്ടാതെ വരുമെന്ന് കോടതി വിലയിരുത്തി.