Skip to main content
കോട്ടയം

പന്തളം എന്‍.എസ്.എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ  വിദാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ കീഴ്‌ക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു കോളേജ് അദ്ധ്യാപകരടക്കമുള്ള ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

 

ഏഴു മുതല്‍ 11 വര്‍ഷം വരെ തടവുശിക്ഷയാണ് പ്രതികള്‍ക്ക്  വിധിച്ചത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ 1.25 ലക്ഷം രൂപയും മറ്റുള്ള പ്രതികള്‍ 50,000 രൂപയും പിഴ നല്‍കാനും കോടതി നിര്‍ദേശിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ അദ്ധ്യാപകരടക്കമുള്ള ആറു പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 

 

ഇംഗ്ലീഷ് അദ്ധ്യാപകരായ കെ. വേണുഗോപാല്‍, ഡി. രവീന്ദ്രനാഥപിള്ള, ബോട്ടണി അധ്യാപകന്‍ സി. എം പ്രകാശ്, ഇവരുടെ സുഹൃത്തുക്കളായ കോണ്‍ട്രാക്ടര്‍ എം. വേണുഗോപാല്‍, വ്യാപാരിയായ ജ്യോതിഷ് കുമാര്‍, തഴക്കര മുന്‍ പഞ്ചായത്ത് മെമ്പര്‍ മനോജ് കുമാര്‍, സീരിയല്‍ നിര്‍മാതാവ് ഷാ. ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം പ്രതി രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തു.

 

1997 ജൂലായ് 10-നും ഒക്ടോബര്‍ 20-നുമിടയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പെണ്‍കുട്ടിയിയുടെ അച്ഛന്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പീഡനകഥ പുറത്തുവന്നത്. ലോക്കല്‍ പൊലീസ് പ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടതോടെ കേസ് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു.