കോഴിക്കോട്
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ ഇരുപത്തിയെട്ടാം സാക്ഷി പി.ജി അജിത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് വിചാരണാകോടതി. അജിത്തിന്‍റെ നിലപാടുമാറ്റം പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയിട്ടില്ലെന്ന ന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹർജി തള്ളിയത്.
ടി.പി കേസില്‍ കൂറുമാറിയ 13 സാക്ഷികളുടെ വാദം വെള്ളിയാഴ്ച ആരംഭിക്കും. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം നടക്കുന്നത്. കേസിലെ പ്രതിയായ രജനീകാന്തിനെതിരെ മൊഴിനല്‍കിയ മാനന്തേരി യു.പി സ്‌കൂള്‍ അധ്യാപകനാണ് അജിത്ത്. അതേസമയം ടി.പി വധ ഗൂഢാലോചനകേസ് അന്വേഷിക്കുന്ന സംഘം കൂറുമാറിയ സാക്ഷികളെ ചോദ്യം ചെയ്യും എന്നാണ് വിവരം വിവരം ലഭിച്ചിട്ടുള്ളത്.