തിരുവനന്തപുരം
കേരള ക്രിക്കറ്റിലെ പുത്തന്‍ താരോദയം സഞ്ജു സാംസണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. സുനില്‍ വാല്‍സനും എസ്. ശ്രീശാന്തിനും ശേഷം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന മൂന്നാമത്തെ മലയാളി താരമാണ് വിഴിഞ്ഞംകാരനായ സഞ്ജു.
ബംഗ്ലാദേശില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഇര്ഫാന് പത്താന്, യൂസഫ് പത്താന് തുടങ്ങിയ പ്രമുഖര്‍ക്ക് സാധ്യാതാ പട്ടികയില്‍പോലും ഇടം പിടിക്കാനായില്ല. എം.എസ് ധോണി നയിക്കുന്ന ടീമില്‍ യുവരാജ് സിംഗ്, ഹര്ഭജന് സിംഗ്, രോഹിത് ശര്‍മ, സുരേഷ് റെയ്ന, വിരാട് കോലി, ശിഖര്‍ ധവാന് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.