Skip to main content
കണ്ണൂര്‍

pinarayi vijayanഏതാനും നാളുകളായി നടത്തി വന്ന അനിശ്ചിത കാല നിരാഹാരസമരം സി.പി.എം അവസാനിപ്പിച്ചു. സി.പി.എമ്മിന്‍റെ സമരത്തിന്‍റെ ഫലമായാണ് പാചക വാതക സിലിണ്ടര്‍ 12 എണ്ണമായതെന്ന് സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 

ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും സുനന്ദയുടെ മരണത്തെ പറ്റി പറയാന്‍ താന്‍ ആളല്ലെന്നും പിണറായി പറഞ്ഞു. സുനന്ദയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പിണറായി കോണ്‍ഗ്രസ് നേതാക്കളുടെയും തരൂരിന്‍റെയും തിടുക്കം കാണുമ്പോള്‍ സംശയമുയരുന്നു എന്നും പറഞ്ഞു