Skip to main content
കോട്ടയം

mk muneerസാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറിനെതിരെ കോട്ടയം വിജിലൻസ് കോടതിയിൽ ഹര്‍ജി. വകുപ്പിന് കീഴിലുള്ള കുട്ടികളുടെ അവകാശ സംരക്ഷണ വകുപ്പിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നീല ഗംഗാധരനെ നിയമിച്ചതിൽ ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകയായ സി.രാധയാണ് അഭിഭാഷകരായ പി.എസ് ബാലസുബ്രഹ്മണ്യം, ജയൻ.സി.ദാസ് എന്നിവർ മുഖേന ഹർജി നൽകിയത്.

 

നിയമനത്തിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഹർജി  ഫയലിൽ സ്വീകരിച്ചു കൊണ്ട് കോടതി പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫെബ്രുവരി ഒന്നിന് ഹാജരാക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതലുള്ള അഡീ. ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് കോടതി നിർദേശം നൽകി.

 

മുനീറിന് പുറമേ കെ.എം എബ്രഹാമിനേയും നിയമ സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനേയും ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ ആക്കിയിട്ടുണ്ട്.