Skip to main content
കോഴിക്കോട്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ആറു പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി.

പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചതിന്‍റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊടി സുനി അടക്കമുള്ള ആറു പ്രതികളെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന മജിസ്ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച ഹര്‍ജിനല്‍കേണ്ടതെന്നും എരഞ്ഞിപ്പാലത്തെ വിചാരണാ കോടതി നിര്‍ദേശിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ കോഴിക്കോട് സബ് ജയിലിലത്തെി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.