Skip to main content
കോട്ടയം

oomen chandyദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില  തൃപ്തികരം. മുഖ്യമന്ത്രിയുടെ മൂന്നു ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി.

 

ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകളില്‍ കാര്യമായ കുഴപ്പങ്ങള്‍ കണ്ടത്തിയില്ല. പരിശോധനകള്‍ക്കുശേഷം മുഖ്യമന്ത്രിയെ ആസ്പത്രി കാര്‍ഡിയോളജി കാത്ത്‌ലാബ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത്തിയിട്ടില്ലെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു.

 

ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് മൂന്നു ദിവസത്തെ പൂര്‍ണവിശ്രമം വിശ്രമം നിര്‍ദേശിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടുമെന്നാണു സൂചന.