Skip to main content
കൊച്ചി

കേരളത്തില്‍ പോലീസ് നിഷ്‌ക്രിയമെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ട് ആലുവ സ്വദേശിനി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പൊലീസിനെ കോടതി വിമർശിച്ചത്. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 

 

പോലീസ് സംരക്ഷണം ലഭിക്കാത്ത ജനങ്ങള്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ്. ഇതിനുവേണ്ടി പ്രത്യേക ബെഞ്ച് രൂപകരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് പൊലീസിന്‍റെ പരാജയമായാണ് കാണേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.