മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച്ചക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കല്ലേറ് നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെപരാമര്‍ശം. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് പ്രദേശത്തുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ വാഹനത്തില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നു എന്നും എന്നാല്‍ അവര്‍ വാഹനത്തിന്റെ പിറകിലാണ് ഇരുന്നതെന്നും ഡി.ജി.പി മറുപടി നല്‍കി. എന്തുകൊണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ പിന്നിലിരുന്നെന്നും അവര്‍ വാഹനത്തിന്റെ മുന്നിലല്ലെ ഇരിക്കേണ്ടതെന്നും കോടതി ചോദിച്ചു. ഇതിന് വ്യക്തമായി മറുപടി ഡി.ജി.പി നല്‍കിയില്ല.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരെ ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെയാണ് തിരിച്ചറിഞ്ഞതെന്നും ഡി.ജി.പി കോടതിയെ ബോധിപ്പിച്ചു. ചൊവ്വാഴ്ച ജാമ്യപേക്ഷയില്‍ വാദം തുടരും.