Skip to main content
കൊച്ചി

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് ആവശ്യങ്ങളാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ഉന്നയിച്ചത്. മുഖ്യപ്രതി ധര്‍മരാജന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തണം, പി.ജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയവയാണ് ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍.

 

കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ കേസുമായി ബന്ധപെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും പിടിക്കപ്പെട്ട ശേഷം ധര്‍മരാജന്‍ മൊഴി മാറ്റിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കുര്യനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.