Skip to main content
തിരുവനന്തപുരം

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ.വി ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ റിപ്പോര്‍ട്ട്‌ നല്‍കി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട്‌ നല്‍കിയത്.

 

വിസിയുടെ നടപടിക്രമങ്ങളില്‍ ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അനുവാദമില്ലാതെ പുതിയതായി 56 തസ്തികകള്‍ സൃഷ്ടിക്കുകയും വി.സി യുടെ ശമ്പളം പുതുക്കി നിശ്ചയിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എ. വി ജോര്‍ജിനെ വി.സിയായി നിയമിച്ചത് ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്താണെന്ന ആരോപണവും ഉണ്ടായിരുന്നു.

 

ഈ ആരോപണം നിലനില്‍ക്കെയാണ് നിയമനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ജോര്‍ജിനെതിരെ നടപടിയെടുണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളത്.