കൊച്ചി
മില്‍മ പാല്‍ കവറിനു പുറത്തുള്ള 'ഫ്രഷ് ആന്‍ഡ് പ്യുവര്‍' എന്ന വാക്ക് മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശം. പാല്‍പ്പൊടി കലക്കി പാലാണെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കരുതെന്നും പാല്‍പ്പൊടി കലക്കിയാണ് നല്‍കുന്നതെങ്കില്‍ പായ്ക്കറ്റ് ഫുഡ് എന്ന് കവറില്‍ രേഖപ്പെടുത്തണമെന്നും ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
തിങ്കളാഴ്ചക്കുള്ളില്‍ മില്‍മ നടപടി അറിയിക്കണമെന്നും അല്ലാത്ത പക്ഷം മായം ചേര്‍ക്കല്‍ നിരോധിത നിയമപ്രകാരം കേസെടുക്കുമെന്നും ജസ്റ്റിസ് സിരിജഗന്‍ ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരമാണ് കവറിനു പുറത്ത് 'ഫ്രഷ് ആന്‍ഡ് പ്യുവര്‍' എന്ന് എഴുതിയിട്ടുള്ളതെന്നും അതിനാല്‍ ബോര്‍ഡുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് മില്‍മ കോടതിയെ അറിയിച്ചു.